26.1 C
Kollam
Thursday 10th September, 2026 | 06:37:54 AM
Home News Kerala 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും...

16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പെരുമ്പഴുതൂർ സ്വദേശിയായ അരുൺ ആണ് ശിക്ഷിക്കപ്പെട്ടത്.

2023 ഏപ്രിൽ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിന്നീട് കാഞ്ഞിരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിചാരണയ്ക്കൊടുവിൽ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ കോടതി 20 വർഷം കഠിനതടവും പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ശക്തമായ ശിക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി