30.4 C
Kollam
Thursday 8th October, 2026 | 03:20:33 PM
Home News Breaking News പാഠപുസ്തകത്തിൻ്റെ ഭാരം കുറയ്ക്കുമോ മന്ത്രീ,മറുപടി ഉടന്‍

പാഠപുസ്തകത്തിൻ്റെ ഭാരം കുറയ്ക്കുമോ മന്ത്രീ,മറുപടി ഉടന്‍

.സ്കൂൾ പാഠപുസ്തകങ്ങളുടെ ഭാരക്കൂടുതലിൽ വിദ്യാഭ്യാസവകുപ്പിൻ്റെ ഇടപെടൽ. പാഠപുസ്തക ഭാരം കുറക്കാനുള്ള നടപടികൾ ആലോചനയിൽ എന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ. മൂന്ന് മാസത്തേക്ക് പുസ്തകങ്ങളും, ഒരു മാസത്തേക്ക് ഒരു പുസ്തകമെന്ന രീതിയുമാണ് പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും കാലങ്ങളായുള്ള നിരന്തര ആവശ്യത്തോടാണ് വിദ്യാഭ്യാസവകുപ്പിൻ്റെ അനുകൂല സമീപനം.കോഴിക്കോട് കുറ്റ്യാടി ചാത്തൻകോട്ട്നട
എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മന്ത്രിയുടെ ആശ്വാസവാക്കുകൾ. സ്കൂളിൽ കെട്ടിടോദ്ഘാടനത്തിന് എത്തിയ മന്ത്രിയോട് അഞ്ചാം ക്ലാസുകാരൻ ഏദൻ മാർട്ടിൻ്റെ ചോദ്യം. പേപ്പറിൽ എഴുതി മന്ത്രിക്ക് കൈമാറിയത് പാഠപുസ്തകത്തിൻ്റെ ഭാരം കുറയ്ക്കുമോ മന്ത്രീ എന്ന് . മന്ത്രിയുടെ മറുപടി ഇങ്ങനെ .

മൂന്ന് മാസത്തിനായി പാഠപുസ്തകങ്ങൾ, അല്ലെങ്കിൽ എല്ലാ വിഷയങ്ങൾക്കുമായി ഓരോ മാസത്തേക്ക് ഒരു പുസ്തകം ഈ രീതിയാണ് ഇപ്പൊൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ആലോചന പ്രാബല്യത്തിലായാൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഭാരമില്ലാതെ സ്കൂളുകളിൽ പോകാനായേക്കും.