26.6 C
Kollam
Saturday 3rd October, 2026 | 02:20:58 AM
Home News Breaking News സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിൽ സിബിഐ അന്വേഷണം...

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Advertisement

കൊച്ചി.സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹരജി. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന് 2025ല്‍ എക്സൈസ് കമ്മീഷണര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും, അതിന് വിരുദ്ധമായാണ് മുൻ സര്‍ക്കാര്‍ ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാതെ ലൈസന്‍സ് പുതുക്കുന്നത് ക്രമവിരുദ്ധമാണെന്ന് സി.എ.ജി നേരത്തെ കണ്ടെത്തിയിട്ടുള്ളതുമാണ്. ഹോട്ടല്‍ അസോസിയേഷന്റെ ആവശ്യപ്രകാരം മുന്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഹോട്ടല്‍ ലോബിയും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായാണ് ഈ വിവാദ ഉത്തരവിറങ്ങിയതെന്ന് രേഖകളില്‍ വ്യക്തമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ചട്ടവിരുദ്ധമായി പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം ഡിസിസി സെക്രട്ടറി എം.എം സഞ്ജീവ് ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്