25.5 C
Kollam
Wednesday 1st July, 2026 | 11:25:48 PM
Home News Breaking News എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം. എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. മന്ത്രിസഭയുടെ നിയമന ശുപാർശ ഗവർണർ അംഗീകരിച്ചു. സംഘപരിവാർ ബന്ധമുള്ള ആളാണ് ശേഷാദ്രിനെന്ന മുന്നണിക്കുള്ളിലെ പരാതി തള്ളിയാണ് സർക്കാർ മുന്നോട്ട് പോയത്.

ഇരുപത്തിരണ്ടാം തീയതി ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി എൻ ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിച്ചത്.
തദ്ദേശ മന്ത്രി കെഎം ഷാജിയുടെ നോമിനിയാണെന്ന ആരോപണം ആദ്യം മുതൽ ഉയർന്നു. തിടുക്കപ്പെട്ടുള്ള തീരുമാനം ആണെന്നും. സംഘപരിവാർ ബന്ധമുള്ളആളാണ് ശേഷാദ്രിനാഥനെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ആണ് സാമൂഹിക മാധ്യമ അകൗണ്ടുകൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും പറഞ്ഞു അതിനിടയിൽ നിയമന ശുപാർശ പോയത് മുതൽ സാമൂഹിക മാധ്യമം അക്കൗണ്ടുകൾ അപ്രത്യക്ഷമായെന്നും പി എം നിയാസ് ആരോപിച്ചു. ഇതടക്കം പരിശോധന വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പി എം നിയാസ് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രിയെ നേരിൽകണ്ട് പരാതി നൽകി പലതവണ മുഖ്യമന്ത്രി കാണാൻ ശ്രമിച്ചെങ്കിലും അവസരം കിട്ടിയതുമില്ല. അതിനിടയിലാണ് നിയമന ശുപാർശ ഗവർണർ അംഗീകരിച്ചത്. ഇത് പാർട്ടിക്കുള്ളിൽ കലാപം രൂക്ഷമാകാൻ കാരണവുമായി

നിയമനത്തിനെതിരേ മുസ്ലിംലീഗിലും അതൃപ്തി ഉയർന്നു. ലീഗിലെ മന്ത്രിമാരും പാർട്ടിയും രണ്ടു വഴിക്ക് പോകുകയാണെന്നുള്ള ആരോപണവും ശക്തമായി.പാർപ്പിട പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ടുനിൽക്കുന്ന കെഎം ഷാജിക്ക് ഈ നിയമനവും പി എം ശ്രീയിലെ യൂട്ടേണും വലിയ തിരിച്ചടി ആണ്

LEAVE A REPLY

Please enter your comment!
Please enter your name here