സംസ്ഥാനത്തെ നാലുവർഷ ബിരുദ പ്രോഗ്രാം വിലയിരുത്താൻ സമിതി രൂപീകരിച്ചു
തിരുവനന്തപുരം.സംസ്ഥാനത്തെ നാലുവർഷ ബിരുദ പ്രോഗ്രാം വിലയിരുത്താൻ സമിതി രൂപീകരിച്ചു.പ്രോഗ്രാം സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ സമിതി വിലയിരുത്തി സർക്കാരിന് ശുപാർശ സമർപ്പിക്കും.ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റേതാണ് നടപടി സമിതി ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.കാര്യവട്ടം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകൻ പ്രൊഫ. ഗ്ലാഡ്സ്റ്റൺ രാജ് എസ് ആണ് ഏഴംഗ സമിതിയുടെ ചെയർമാൻ നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ ആവശ്യമായ മാറ്റം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കിയിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed