26.9 C
Kollam
Saturday 27th June, 2026 | 07:26:52 PM
Home News Breaking News വാടകവീട്ടില്‍ 27-കാരി ജീവനൊടുക്കി. ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃ പീഡനം എന്ന് പരാതി

വാടകവീട്ടില്‍ 27-കാരി ജീവനൊടുക്കി. ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃ പീഡനം എന്ന് പരാതി

Advertisement

തിരുവനന്തപുരം. ആറ്റുകാലിൽ വാടകവീട്ടില്‍ 27-കാരി ജീവനൊടുക്കി. ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃ പീഡനം എന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് അതുലിനെതിരെ യുവതിയുടെ അമ്മയുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു..

ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
ഒന്നെര വർഷം മുൻപാണ് വർക്കല സ്വദേശികളായ അതുലിന്റെയും ആരതിയുടെയും വിവാഹം കഴിഞ്ഞത്.
50 പവൻ സ്വർണ്ണം നൽകിയാണ് വിവാഹം. ആറ് മാസം മുൻപ് പിഎസ്സി പഠനവുമായി ബന്ധപ്പെട്ട് ഇരുവരും ആറ്റുകാലികാലിലെ വാടക വീട്ടിലേക്ക് താമസം മാറി. പിന്നീട് അതുലിൽ നിന്നായി ക്രൂര ശാരീരിക പീഡനങൾ യുവതി ഏറ്റുവാങ്ങിയെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പണം ആവിശ്യപ്പെട്ടാണ് മർദ്ദനമെന്നും അതു ലുമായുള്ള തർക്കങ്ങൾ യുവതി നിരന്തരം അമ്മയോട് പറയാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

ഭര്‍ത്താവ് വീട്ടിലുള്ള സമയത്താണ് ആരതി ജീവനൊടുക്കിയത്. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന അതുൽ, സുഹൃത്തിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടും ഇയാള്‍ ആരതിയെ മര്‍ദ്ദിച്ചതായി കുടുംബം ആരോപിച്ചു. യുവതി നേരത്തെ അമ്മയ്ക്ക് അയച്ച് നൽകിയ മർദ്ദനമേറ്റ ചിത്രങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു.

യുവതിയുടെ അമ്മയുടെ പരാതിയിൽ ഫോർട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here