തിരുവനന്തപുരം:
വിലങ്ങാടിനായി പാക്കേജ്, പുനരധിവാസത്തിന് 5 കോടി, സഹകരണ മേഖലയ്ക്ക് 114 കോടി, വ്യവസായ മേഖലയ്ക്ക് 1550 കോടി, കയർ മേഖലയ്ക്ക് 107 കോടി, ഗ്രാമ വികസനത്തിന് 2138 കോടി എന്നിവ ബജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഗ്രാമ സഭകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനിൽ പങ്കെടുക്കാൻ അവസരം നൽകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമിക്കാൻ 50 കോടി.
ആശമാരുടെ ഓണറേറിയത്തിൽ വർധനവില്ല. 21000 ആക്കുമെന്ന പ്രഖ്യാപനം പാലിച്ചില്ല.
മലയാളം എ ഐ സംരംഭത്തിന് 10 കോടി.
പ്രിയദർശിനി പദ്ധതിയ്ക്ക് 600 കോടി.
പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബിന് 10 കോടി
ജെൻ സീ, ന്യൂ ജെൻ ടെക് വികസനത്തിന് 50 കോടി.
കേരള ഡിസാസ്റ്റർ റിസീലിയൻസ് പ്രോഗ്രാമിന് 15 കോടി.
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി.
ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് സർക്കാർ.
സ്വകാര്യ സാറ്റ്ലൈറ്റ് നിർമാണ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കും. സാറ്റ്ലൈറ്റ് നിർമാണ കേന്ദ്രത്തിനായി 5 കോടി. സാറ്റ്ലൈറ്റ് ടെക്നോളജിക്ക് ഊന്നൽ നൽകി ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും.
പാചകകല ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
എം ടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് നിർമിക്കും.
തൃശൂരിൽ ജോൺസൺ മാഷ് മ്യൂസിക് അക്കാദമിക്ക് 50 കോടി.
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന ഇന്ദിര ഗ്യാരണ്ടിയിലെ ഉമ്മൻചാണ്ടി ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിന് 10 കോടിയും പ്രഖ്യാപിച്ചു .



































