Home News Breaking News വൈറൽ പെൺകുട്ടിയുടെ വിവാഹം: ഭർത്താവ് മുഹമ്മദ് ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി; മുൻകൂർ...

വൈറൽ പെൺകുട്ടിയുടെ വിവാഹം: ഭർത്താവ് മുഹമ്മദ് ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി 

Advertisement

കൊച്ചി: വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു എന്നതടക്കമുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് പെൺകുട്ടിയുടെ ഭർത്താവായ മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റ് ഭയന്നാണ് ഇരുവരും കേരള ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ഹർജി നൽകിയത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർത്തിയാക്കിയ ജസ്റ്റിസ് കൗസർ എഡപ്പഗത്താണ് ഹർജിയിൽ അന്തിമ വിധി പറഞ്ഞത്.

Advertisement