Home News Kerala കടമ്പനാട്ട് ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കടമ്പനാട്ട് ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കടമ്പനാട്:കടമ്പനാട് സ്‌മാർട് വിഷൻ ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് വടക്ക് ഭരണിക്കാവ് ക്ഷേത്രത്തിന് വടക്ക് വശം പാവൂർ വീട്ടിൽ വിജീഷ് കുമാർ (38) ആണ് മരിച്ചത്.

സ്ഥാപനത്തോട് ചേർന്നുളള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.ഏനാത്ത് പൊലീസ് സ്ഥലത്തെത്തി മൃതദേഹം അടൂർ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.മരണ കാരണം അറിവായിട്ടില്ല.