മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത

മൈനാഗപ്പള്ളി: പത്തുവയസ്സുകാരന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. സ്വന്തം പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി ഡോക്ടർക്ക് മൊഴി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ കഞ്ഞിവെള്ളം വീണതാണെന്നും സംഭവസമയത്ത് പിതാവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും പറഞ്ഞ് ബന്ധുക്കൾ രംഗത്തെത്തി. മൂന്നുദിവസം മുൻപാണ് മൈനാഗപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരന് പൊള്ളലേറ്റത്. കുട്ടിയുടെ പുറത്തും കാലിലുമടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് ആശുപത്രിയിൽ മരുന്ന് വയ്ക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. കുട്ടിയുടെ പരിക്കുകളിൽ സംശയം തോന്നിയ … Continue reading മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത