26.4 C
Kollam
Friday 16th October, 2026 | 06:25:03 PM
Home News Kerala കൊച്ചിയിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ചികിത്സ പിഴവ്

കൊച്ചിയിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ചികിത്സ പിഴവ്

കൊച്ചി. സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ചികിത്സ പിഴവ്.പരാതിയിൽ കേസെടുത്ത് കടവന്ത്ര പോലിസ്.ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത് ഡോ.നമ്പ്യാർസ് ക്ലിനിക്കിനെതിരെ.ചികിത്സ പിഴവ് സംഭവിച്ചത് യുവതിയുടെ മൂക്കിൽ നടത്തിയ ശസ്ത്രക്രിയായിൽ

ചികിത്സ പിഴവിന് ഇരയായത് വയനാട് സ്വദേശിനി ഹസ്ന.ഹസ്നയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയത് ശ്വാസതടസ്സം മൂലം.ശസ്ത്രക്രിയ നടത്തിയത് കഴിഞ്ഞ വർഷം ജൂൺ 23ന്.അനുഭവിച്ചത് വിവരിക്കാനാകാത്ത വേദന എന്ന് ഹസ്ന വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി

ഓപ്പൺ ശസ്ത്രക്രിയ നടത്തിയത് അനസ്തേഷ്യ ഡോക്ടർ ഇല്ലാതെ.3 മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്ക് ലൊക്കൽ അനസ്തേഷ്യ നൽകി.ശസ്ത്രക്രിയയിൽ മൂക്കിലെ ഞെരമ്പിന് തകരാർ സംഭവിച്ചു.യുവതി അനുഭവിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് യുവതി ഒരു വർഷമായി ചികിത്സയിൽ.ചികിത്സ പിഴവ് പരിഹരിക്കാൻ ഇനിയും ശസ്ത്രക്രിയ വേണം.ശസ്ത്രക്രിയ നടത്തിയത് ഡെന്റൽ ഡോക്ടറായ DR.വരുൺ നമ്പ്യാർ. ക്ലിനിക്കിനെ കുറിച്ച് അറിഞ്ഞത് ഇൻസ്റ്റാഗ്രാം വഴി

ഫീസായി 1,25000 രൂപ വാങ്ങി എന്നും ഹസ്ന.