തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ നയ പ്രഖ്യാപനം ശ്രദ്ധേയമായി. ഒരു മണിക്കൂർ 13 മിനിട്ട് നീണ്ടുനിന്ന നയപ്രഖ്യപനത്തിൽ കേന്ദ്ര സർക്കാരിനെതിരെകാര്യമായ പരാമർശങ്ങൾ ഇല്ല എന്നത് കൗതുകകരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഊന്നൽ നൽകിയ നയപ്രഖ്യാപനത്തിൽ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് 6 മാസത്തെ പ്രസവാവധി പ്രഖ്യാപിച്ചതും നിർണ്ണായകമായി. യു ഡി എഫി ൻ്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലെ 5 ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കുമെന്ന പ്രഖ്യാപനവും ഗവർണർ നടത്തി. ലഹരിയുടെ വേര് അറുക്കുമെന്നും ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്നും, സ്‌കൂളുകൾ ലഹരിമുക്തമാക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.
ക്ലീൻ ഗവേണൻസ് എന്ന പ്രഖ്യാപനവും നയപ്രഖ്യാനത്തിൽ ഗവർണർ വായിച്ചു. സേവന മേഖലയിൽ നിന്ന് സർക്കാർ പിൻമാറില്ലന്നും വന്യജീവി ആക്രമണം ചെറുക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖല മികവിൻ്റെ ആസ്ഥാനങ്ങളാക്കുമെന്നും പ്ലസ് ടൂ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു




































