തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ ലേക്കർ നിയമസഭയിൽ വായിക്കുന്നു. നയപ്രഖ്യാപനത്തിന് മുമ്പ് വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന ലോക് ഭവൻ നിർദേശം സർക്കാർ തള്ളി. സംസ്ഥാനത്തിൻ്റെ സാമ്പത്തീക സ്ഥിതി വെളിപ്പെടുത്താൻ ധവളപത്രം ഇറക്കും. ഇതിനായി വിഗദധ സമിതി രൂപികരിച്ചു. ജനാധിപത്യ രീതിയിൽ ഭരണ സംവിധാനം മെച്ചപ്പെടുത്തും. സിനിമാനയം കൊണ്ട് വരും. വഖബ് ബോർഡ് പുന:സംഘടിപ്പിക്കും.യുവാക്കൾക്കായി നൈപുണ്യ വികസന പദ്ധതി രൂപീകരിക്കും.
കേരളത്തെനിക്ഷേപസൗഹൃദ സംസ്ഥാനമാക്കും.
ലഹരിക്കേസു കളിൽ പിടിക്കപ്പെടുന്നവരു ടെ സ്വത്തുക്കൾ കണ്ട് കെട്ടും. മദ്യത്തിൻ്റെ ഉപഭോഗം കുറയ്ക്കും. വിദ്യാലയങ്ങളെ ലഹരിമുക്ത മാക്കും. ഐടി പാർക്കുകൾ പുതിയ നിക്ഷേപത്തോടെ വികസിപ്പിക്കും. തീരദേശ ടൂറിസം ശക്തിപ്പെടുത്തും. വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുമെന്നും നയപ്രഖ്യാവനത്തിൽ ഗവർണർ പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാനത്തിൽ പരാമർശിച്ചു.
രാവിലെ 8.55ഓടെ സഭയിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂർ 13 മിനിട്ട് നീണ്ടുനിന്ന നയ പ്രഖ്യാപനം 10. 15 ന് സമാപിച്ചു. നയ പ്രഖ്യാപനത്തിന് ശേഷവും വന്ദേ മാതരം പൂർണ്ണമായി വായിച്ചില്ല.
Home News Breaking News നയ പ്രഖ്യാപനം : ലോക് ഭവൻ നിർദ്ദേശം തള്ളി സർക്കാർ; ധവള പത്രം ഇറക്കുമെന്നും, വഖബ്...




































