Home News Breaking News പിടി പിണറായിക്ക് തന്നെ,ഇഡി റെയ്ഡിനെ സംയുക്തമായി പ്രതിരോധിച്ച് എൽഡിഎഫ്

പിടി പിണറായിക്ക് തന്നെ,ഇഡി റെയ്ഡിനെ സംയുക്തമായി പ്രതിരോധിച്ച് എൽഡിഎഫ്

Advertisement

തിരുവനന്തപുരം. പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ സംയുക്തമായി പ്രതിരോധിച്ച് എൽഡിഎഫ്. ഇഡി എന്ന ഓലപ്പാമ്പ് കാട്ടി മോഡിയും വിഡിയും പേടിപ്പിക്കേണ്ടെന്നും ഇടതുപക്ഷം വേറെ ജനുസാണെന്നും ബിനോയ് വിശ്വം. സിപിഎമ്മിനെ തകർക്കാൻ ദേശീയതലത്തിൽ വാർത്ത ഉണ്ടാക്കാനുള്ള നീക്കമാണ് നടന്നതെന്നും ആർഎസ്എസ് അജണ്ടയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശനും ഭരണസംവിധാനങ്ങളും കീഴ്പ്പെട്ടുവെന്നും ഇ പി ജയരാജൻ. ഇഡി എന്നുകേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസല്ല ഇടതുപക്ഷമെന്ന് എം സ്വരാജ്. ഇഡി നടപടിയിൽ സംയുക്തമായ പ്രക്ഷോഭത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നത്

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പിണറായി വിജയന്റെ വീട്ടിലെ ഇഡി നടപടിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് എൽഡിഎഫ്. റെയ്ഡ് ആസൂത്രിതമാണെന്നും എല്ലാ പിന്തിരിപ്പന്മാരും കൈകോർത്തു വന്നാലും ജനങ്ങൾ നിങ്ങളെ തോല്പ്പിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

റെയ്ഡിന്റെ അടിസ്ഥാനം എന്തെന്ന് റെയ്ഡ് നടത്തിയവർക്ക് പോലും അറിയില്ലെന്നും റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നും ഇ പി ജയരാജൻ

ഇഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിക്കുന്ന ആളല്ല പിണറായി എന്നും, ഇഡിയെ പറഞ്ഞുവിട്ടവർക്ക് പിണറായിയുടെ രോമത്തിൽ തൊടാൻ പറ്റിന്നും എം സ്വരാജ്.ഇഡി നടപടിയിൽ ഒറ്റക്കെട്ടായി സംസ്ഥാന വ്യാപക പ്രതിഷേധമാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്

ഇഡിക്കേസില്‍പെട്ട പ്രവര്‍ത്തകരുടെ അവസ്ഥ ഗുരുതരമാണെന്ന വ്യാപക പ്രചരണം സൈബര്‍ രംഗത്തു തുടരുന്നത് സിപിഎമ്മിന് വലിയ ക്ഷീണമാണുണ്ടാക്കുന്നത്. അതും പ്രതിരോധം കടുപ്പിക്കണമെന്ന ആവശ്യത്തിലേക്ക് എത്തിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here