26.4 C
Kollam
Saturday 13th June, 2026 | 02:43:39 AM
Home News Breaking News ഇ ഡി യെ ആക്രമിച്ച കേസിൽ ഇ ഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ഡ്രൈവറുമായി...

ഇ ഡി യെ ആക്രമിച്ച കേസിൽ ഇ ഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ഡ്രൈവറുമായി ഒത്തുതീർപ്പ് നടത്തി സി പി എം,കേസില്‍ പിടിയിലായവര്‍ ഇവര്‍

Advertisement

തിരുവനന്തപുരം. ഇ ഡി യെ ആക്രമിച്ച കേസിൽ ഇ ഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ഡ്രൈവറുമായി ഒത്തുതീർപ്പ് നടത്തി സി പി എം നേതാക്കൾ . തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡ്രൈവറെ വിളിച്ച് വരുത്തിയാണ് ഒത്തുതീർപ്പ് ചർച്ച നടത്തിയത് . തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട് . ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട് എന്നും കാർ ഡ്രൈവറുടെ നഷ്ടം നികത്തുമെന്നും എഎ റഹിം പറഞ്ഞു . അതേസമയം ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച 3 കാറുകളുടെയും ശാസ്ത്രീയ പരിശോധന ഇന്ന് നടന്നു . ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും നേരിട്ടെത്തിയാണ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചത് .


പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്നാണ് രാജ്യസഭ അംഗം എ എ റഹീം അര്രോപിച്ചത്. പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട് .ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും .ടാക്സി ഡ്രൈവറുടെ നഷ്ടം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി.

യൂണിയനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുമെന്നും കേസ് അതിന്റെ വഴിക്ക് നീങ്ങുമെന്നാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം റെയ്‌ഡിനിടയിൽ നടന്ന സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച ടാക്സി കാറിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർക്കുകയും കല്ലേറിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .ഈ ടാക്സക്സി ഡ്രൈവറെയാണ് ഇന്ന് സിപിഎം പാർട്ടി ഓഫീസിലേക്ക് വിളിച്ച വരുത്തി സഹായം വാഗ്ദാനം ചെയ്തത് . അതേ സമയം ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച 3 കാറുകളുടെയും ശാസ്ത്രീയ പരിശോധന ഇന്ന് നടന്നു . ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും നേരിട്ടെത്തിയാണ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചത് .കാർ തകർത്ത സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കുകയും, അക്രമത്തിൽ പങ്കാളികളായ 300-ലധികം പേർക്കെതിരെ കേസെടുത്ത് എട്ടിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്നലെ പിടികൂടിയത് മനോജ്,ജീവൻ,ഷൈൻ,ശ്രീജിത്ത്
ഷാഹിൻ, നിധിൻ രാജ്

ഇന്ന് പിടിയിലായത്

അനിൽകുമാർ, കിരൺ, രേവന്ത് -അമ്പലത്ത് മുക്ക്
ദിനിത്ത് വി നായർ, ലെനിൻ രാജ് -വർക്കല, ഐ പി ബിനു, രാഹുൽ – കരകുളം
വൈശാഖ്, രാഹുൽ ആർ രാജൻ, ഹരിഷ് കുമാർ, നന്ദു, അമൽ

Advertisement