കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഉൾപ്പെടെ ഇന്നലെ നടന്ന ഇ ഡി റെയ്‌ഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി വി ഡി സതീശൻ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഇന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടിൽ വി ഡി രാവിലെ സന്ദർശനം നടത്തിയിരുന്നു. പാണക്കാട് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ച ആഘോഷിക്കാൻ കഴിയുന്ന രീതിയിൽ വരും കാലം മാറണമെന്നും മാത്രമാണ് വി ഡി സതീശൻ പറഞ്ഞത്.
ഇ ഡി റെയ്‌ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. റെയ്‌ഡ് വലിയ രാഷ്‌ട്രീയ ചർച്ചയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ഇന്നലെയും മാദ്ധ്യമങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. റെയ്ഡ് തുടങ്ങിയ ശേഷം ഇതുവരെ അഞ്ച് തവണ മാധ്യമങ്ങൾ ഇതേപറ്റി ചോദിച്ചപ്പോഴെല്ലാം ഭാവ ഭിനനയത്തോടെ നിൽക്കുകയാണ് മുഖ്യമന്ത്രി.




































