25.8 C
Kollam
Saturday 10th October, 2026 | 08:56:39 AM
Home News Breaking News വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ദുരിതം അനുഭവിച്ച ഹര്‍ഷിനക്ക് ജോലി

വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ദുരിതം അനുഭവിച്ച ഹര്‍ഷിനക്ക് ജോലി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ദുരിതം അനുഭവിച്ച ഹര്‍ഷിനക്ക് ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരന്‍. മെഡിക്കള്‍ കോളജിലായിരിക്കും ഹര്‍ഷിനയ്ക്ക് ജോലി ലഭിക്കുക.

ഹര്‍ഷിനയും സമരസമിതി നേതാക്കളും ഇന്ന് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. നിയമന ഉത്തരവ് ഇന്ന് തന്നെ നല്‍കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട സംഘത്തില്‍ സമരസമിതി നേതാക്കള്‍ക്കൊപ്പം ടി. സിദ്ദിഖ് എംഎല്‍എയും ഉണ്ടായിരുന്നു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കി. മുന്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തുടര്‍ചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹര്‍ഷിന അത് സ്വീകരിച്ചിരുന്നില്ല.