25.8 C
Kollam
Saturday 10th October, 2026 | 09:59:29 AM
Home News Kerala വിവിധ തസ്തികകളില്‍ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി

വിവിധ തസ്തികകളില്‍ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി

സംസ്ഥാനത്ത് വിവിധ തസ്തികകളില്‍ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി. ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗമാണ് ,വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായശേഷമുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 

മേയ് 25 നും ഓഗസ്റ്റ് 31 നും മധ്യേ കാലാവധി തീരുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ്  നവംബര്‍ 30 വരെ നീട്ടിയത്. നൂറിലേരെ റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗുണം ലഭിക്കും. സംസ്ഥനതലത്തിൽ അറുപത്തഞ്ചിലധികം ലിസ്റ്റുകളും ജില്ലാതലത്തിൽ മുപ്പതിലധികം ലിസ്റ്റുകളും ഇതിൽപ്പെടുന്നു. 

 


കോളജ് വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസർ, പൊലീസ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് , അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, ഫിഷറീസ് അസിസ്റ്റന്റ് , തുടങ്ങിയവയാണ് കാലാവധി നീട്ടലിന്റെ ആനുകൂല്യം ലഭിക്കുന്ന പ്രധാന സംസ്ഥാനതല ലിസ്റ്റുകൾ.