Home News Breaking News മുഖ്യമന്ത്രിപദം തന്നില്ലെങ്കിൽ ക്യാബി നെറ്റിലേക്കില്ല,വിട്ടുവീഴ്ചയ്ക്കില്ലന്ന് വി.ഡി. സതീശൻ, എല്ലാം കോൺഗ്രസ് പ്രസിഡൻറിന് വിട്ട് പ്രമേയം പാസാക്കി...

മുഖ്യമന്ത്രിപദം തന്നില്ലെങ്കിൽ ക്യാബി നെറ്റിലേക്കില്ല,വിട്ടുവീഴ്ചയ്ക്കില്ലന്ന് വി.ഡി. സതീശൻ, എല്ലാം കോൺഗ്രസ് പ്രസിഡൻറിന് വിട്ട് പ്രമേയം പാസാക്കി നിയമസഭാകക്ഷി യോഗം; തീരുമാനം ഞായറാഴ്ച

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ അദ്ദേഹം കടുത്ത നിലപാട് അറിയിക്കുകയും ചെയ്‌തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. വി എസിന്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.

നേതാവിന് കാഴ്‌ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ‘ചോദ്യം സാങ്കൽപ്പികം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്‌ചയിൽ തീരുമാനം കോൺഗ്രസ് പ്രസിഡൻ്റിന് വിട്ട് നിയമസഭാകക്ഷി യോഗം. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് കണ്ടത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും എം പിമാരും നിരീക്ഷകരെ കണ്ടു.കെ സി വേണുഗോപാലിനായി മുൻ പ്രസിഡൻ്റ് കെ.സുധാകരൻ എംപി കത്തും നൽകി. ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്‌ച ഇന്ന് വൈകിട്ട് 4ന് നടക്കും. മുസ്ലിം ലീഗിൻ്റെ പിന്തുണ വിഡി സതീശനാണ്.നിരീക്ഷകരുടെ റിപ്പോർട്ട് അഖിലേന്ത്യാ നേതൃത്വത്തിന് നൽകും.ഹൈക്കമാൻഡ് അത് പരിശോധിച്ച് ഞായറാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here