27.3 C
Kollam
Tuesday 25th August, 2026 | 03:27:09 PM
Home News Breaking News സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസയുടെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസയുടെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

ഇന്‍ഡോര്‍. മഹാകുംഭ മേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ കേരളത്തില്‍ നടത്തിയ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

എന്‍സിഎസ്ടി നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്.കേരളത്തില്‍ മന്ത്രി ശിവന്‍കുട്ടി,സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം ചടങ്ങില്‍ പങ്കെടുത്ത് ആശീര്‍വാദം നടത്തിയിരുന്നു.കേരളം ജാതിമാറിയും മതംമാറിയും വിവാഹം കഴിച്ചു ജീവിക്കുന്നതിന് സുരക്ഷിത നാടാണ് എന്ന ഇവരുടെ മൊഴിയാണ് നേതാക്കള്‍ ആഘോഷമാക്കിയത്.

എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

ഭർത്താവ് ഫാർമാൻ ഖാനെതിരെ പോക്സോ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്
ദേശീയ പട്ടികവർഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും കണ്ടെത്തൽ പ്രകാരം മൊണാലിസയുടെ നിലവിലെ പ്രായം 16 വയസ്സാണ്.
മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് പ്രകാരം അവർ ജനിച്ചത് 2009-ലാണെന്നും വിവാഹസമയത്ത് അവർക്ക് 16 വയസ്സും 2 മാസവും 12 ദിവസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പട്ടിക വർഗ കമ്മിഷൻ റിപ്പോർട്ടിൽ
മധ്യപ്രദേശ് പോലീസ് കേരള ഡിജിപി മാർക്ക് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി ദേശീയ പട്ടിക വർഗ കമ്മിഷൻ