Home News Breaking News രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം,പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി, ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇത്

രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം,പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി, ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇത്

കണ്ണൂര്‍. ആരോഗ്യമന്ത്രിയുടെ കയ്യിലെ പോറൽ നേരത്തെ ഉള്ളതെന്നും .ഒന്നാമത് പ്ലാറ്റ് ഫോമിൽ നിന്ന് മന്ത്രി നടന്നു മൂന്നാമത് പ്ലാറ്റ്ഫോമിൽ എത്തിയെന്നും സുവർണ്ണാവസരം മുതലെടുത്തുവെന്നും എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി. ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇതാണ്.പരിയാരത്ത് പോയിരുന്നെങ്കിൽ. മന്ത്രി വെൻ്റിലേറ്ററിൽ ആയേനെ. രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. മാന്യമായ കരിങ്കൊടി പ്രതിഷേധം ആണ് നടത്തിയത്.