27.1 C
Kollam
Saturday 10th October, 2026 | 08:54:36 PM
Home News Kerala കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടത്തില്‍ മരണം നാലായി

കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടത്തില്‍ മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് അപകടത്തില്‍ മരണം നാലായി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ് മരിച്ചത്. ചുമട്ടു തൊഴിലാളികളായ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 11 30 ഓടെയാണ് നാല് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.  

വലിയങ്ങാടിയില്‍ ചുമടിറക്കി വിശ്രമിക്കാനിരുന്നവര്‍ക്ക് മുകളിലേക്കാണ് ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണത്. ജബ്ബാറും അഷ്റഫും ബീച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ബഷീറും വിനോദും മരിച്ചത്. കാലിന് പരുക്കേറ്റ  ജലീല്‍  ബീച്ച് ആശുപത്രിയില്‍  ചികിത്സയിലാണ്. രാവിലെ ചുമട് ഇറക്കുന്ന തിരക്കായതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ വിശ്രമിക്കാനെത്തിയിരുന്നില്ല.