27 C
Kollam
Thursday 15th October, 2026 | 10:21:53 AM
Home News Kerala തോട്ടപ്പള്ളിയില്‍ ദേശീയപാതയോരത്ത് തീ പടര്‍ന്നു, ഒഴിവായത് വന്‍ അപകടം

തോട്ടപ്പള്ളിയില്‍ ദേശീയപാതയോരത്ത് തീ പടര്‍ന്നു, ഒഴിവായത് വന്‍ അപകടം

ആലപ്പുഴ. തോട്ടപ്പള്ളിയില്‍ ദേശീയപാതയോരത്ത് തീ പടര്‍ന്നു, ഒഴിവായത് വന്‍ അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് കുറ്റിക്കാടുകള്‍ക്ക് വന്‍തോതില്‍ തീ പടര്‍ന്നത്. ടാറ്റാ കമ്യൂണിക്കേഷന്‍ ജീവനക്കാരന്‍ കെ വി അജീഷ് വിവരമറിയിട്ടതിനെത്തുടര്‍ന്ന് അഗ്നിശമന സേന എത്തിയതിനാല്‍ ഒരു മണിക്കൂറിലേറെ പണിപ്പെട്ട് തീ കെടുത്താനായി.

ട്രാന്‍സ് ഫോര്‍മറിലേക്കു തീ പടരുന്നത് തടയാനാനായതിനാല്‍ വലിയ അപകടം ഒഴിവായി. ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്താണ് മീറ്ററുകള്‍ ഉയരത്തില്‍ തീ പടര്‍ന്നത്.