27.2 C
Kollam
Friday 11th September, 2026 | 10:28:37 PM
Home News Kerala സംസ്ഥാനത്ത് 2261 നോമിനേഷനുകൾ  സൂക്ഷ്മ പരിശോധനയില്‍ തള്ളി

സംസ്ഥാനത്ത് 2261 നോമിനേഷനുകൾ  സൂക്ഷ്മ പരിശോധനയില്‍ തള്ളി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്നലെ അവസാനിച്ചു. ഇതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്.

ആകെ 140995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് ഇന്ന് ലഭ്യമാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).