കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരു നല്‍കുന്നത് വിലക്കി വൈസ് ചാന്‍സലറുടെ ഉത്തരവ്

തിരുവനന്തപുരം .കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരു നല്‍കുന്നത് വിലക്കി വൈസ് ചാന്‍സലറുടെ ഉത്തരവ്. കലോല്‍സവത്തിനായി പാലസ്തീന്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേര് ഉപയോഗിക്കരുതെന്നാണ് വിസിയുടെ നിര്‍ദേശം.

ഹൈക്കോടതിയിലുള്‍പ്പെടെ ചെറുത്തുനില്‍പ്പ്, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നീ അര്‍ഥങ്ങളുള്ള അറബ് പദം കലോലസവത്തിന് ഉപയോഗിച്ചത് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയാവുന്നതിനിടെയാണ് ‘ഇന്‍തിഫാദ’ എന്ന പേര് കലോല്‍സവത്തിന് നല്‍കാന്‍ കേരള സര്‍വകലാശാല യൂണിയന്‍ തീരുമാനിച്ചത്. അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് എന്ന അര്‍ഥത്തിലാണ് പാലസ്തീന്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ ഈവാക്ക് ഉപയോഗിക്കുന്നത്. ആയുധമേന്തിയുള്ള പോരാട്ടം എന്നും ഈ വാക്കിന് അര്‍ഥമുണ്ടെന്നാണ് കേരള സര്‍വകലാശാല വിസി അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ വിദേശ നയത്തിനെതിരാണ് ഇവയെന്നും. കൂടാതെ സമൂഹത്തിലെ പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനും ക്യാംപസുകളില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ഇടയാക്കുമെന്നും വിസി പറയുന്നു.

വിസിക്ക് ഇന്‍തിഫാദക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു. സര്‍വകലാശാല യൂണിയന്റെയും സ്റ്റുഡന്റ് അഡൈ്വസറായ അധ്യാപകന്റേയും വിശദീകരണം തേടിയപ്പോള്‍ പേര് തീരുമാനിക്കുന്നത് യൂണിയന്റെ അവകാശമാണെന്നായിരുന്നു മറുപടി. കലോല്‍സവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പോസ്റ്ററുകള്‍ മുതല്‍സോഷ്യല്‍മീഡിയ പോസ്റ്റുകള്‍വരെയുള്ളവയിലും ‘ഇന്‍തിഫാദ’ എന്നവാക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് വിസിയുടെ ഉത്തരവ് അവസാനിക്കുന്നത്. കൊല്ലം അഞ്ചല്‍സ്വദേശി എസഎസ് ആഷിഷ് കലോല്‍സവത്തിന്റെ പേരിനെതിരെ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisement