കേരള സർവ്വകലാശാല യുവജനോത്സവത്തിൽ വിധികർത്താക്കൾ കോഴ വാങ്ങിയെന്ന ആരോപണം, വിശദമായ അന്വേഷണം

തിരുവനന്തപുരം. കേരള സർവ്വകലാശാല യുവജനോത്സവത്തിൽ വിധികർത്താക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്… കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായെത്തിയതിനെ തുടർന്നാണ് വിശദ അന്വേഷണത്തിനുള്ള നീക്കം. ഇന്നലെ അറസ്റ്റ് ചെയ്ത ഷാജി, ജോബെറ്റ്, സി ബിൻ, സൂരജ് എന്നിവർ മുൻപും ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുള്ളവരാണോയെന്നും പോലീസ് അന്വേഷിക്കും. അതേസമയം സംഭവത്തിൽ തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ നിലപാട്. പരാതി ഉയർന്ന മാർഗംകളി മത്സരം വീണ്ടും നടത്താനുള്ള തീരുമാനത്തിൽ കൂടുതൽ പ്രതിഷേധവുമായി മത്സരാർത്ഥികൾ എത്താനും സാധ്യതയുണ്ട്..

Advertisement