വീടിൻ്റെ സൺഷൈഡ് സ്ലാബ് അടർന്നുവീണ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് – കൊടുവള്ളിയിൽ പണി നടക്കുന്ന വീടിൻ്റെ സൺഷൈഡ് സ്ലാബ് അടർന്നുവീണ് വിദ്യാർത്ഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവ് സ്വദേശികളായ മനോജ് – ശോഭന ദമ്പതികളുടെ മകൻ അഭിൻദേവ് ആണ് മരിച്ചത്. വൈകിട്ട് മണിയോടെ അയിരുന്നു അപകടം. കൊടുവള്ളി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് 14 കാരനായ അഭിൻദേവ്. വീടിൻ്റെ മുകൾ ഭാഗം വൃത്തിയാക്കുന്നതിനിടെ നിർമാണം നടക്കുന്ന രണ്ടാം നിലയുടെ സ്ലാബ് തകർന്നു വീഴുകയായിരുന്നു. സ്ലാബിനടിയിൽ അകപ്പെട്ട മനുവിനെ നാട്ടുകാർ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement