റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം.റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു. റേഷൻ വിതരണവും റേഷൻ കാർഡ് മസ്റ്ററിങ്ങും നടക്കുന്നതിനാൽ ആണ് റേഷൻകടകളുടെ സമയം പുനക്രമീകരിച്ചത്. നാളെ മുതൽ ഒമ്പതാം തീയതി വരെയാണ് സമയം പുനക്രമീകരിച്ചത്. ഓവർലോഡ് കുറയ്ക്കുന്നതിനായി ഏഴു ജില്ലകളിൽ രാവിലെ 8 മണി മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം 7 ജില്ലകളിൽ രണ്ടു മണി മുതൽ 7 മണി വരെയും റേഷൻ കടകൾ പ്രവർത്തിക്കും. റേഷൻ വിതരണത്തിനൊപ്പം മസ്റ്ററിങ് നടക്കുന്നതിനാൽ വിതരണത്തിൽ സാങ്കേതികമായ തകരാർ നേരിട്ടിരുന്നു. ശിവരാത്രി ആയതിനാൽ എട്ടാം തീയതി റേഷൻ കടകൾക്ക് അവധി

Advertisement