ഇ പോസേ ഇതെന്തൊരു പോസാ,റേഷൻ മസ്റ്ററിങ് നിർത്തി വെച്ചു

തിരുവനന്തപുരം .വട്ടം ചുറ്റിച്ച് ഇപോസ് മെഷീന്‍. സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിർത്തി വെച്ചു. ഇ പോസ് മെഷീനിലെ തകരാർ പൂർണ്ണമായി പരിഹരിക്കാൻ സാധിക്കാതെ ആയതോടെയാണ് മസ്റ്ററിംഗ് നിർത്തിവെക്കാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. തകരാർ പരിഹരിച്ച് മുഴുവൻ കാർഡ് ഉടമകൾക്കും മസ്റ്ററിംഗ് ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ മസ്റ്ററിങ്ങിനെ സംബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. സപ്ലൈകോകളിൽ ഈ മാസം അവസാനം സബ്സിഡി സാധനങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement