രാഹുലും പ്രിയങ്കയും എവിടെ,കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥികൾക്കായുള്ള തെരഞ്ഞെടുപ്പ് സമിതി നാളെ ചേരും

ന്യൂഡെല്‍ഹി. ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്.മൂന്നാംഘട്ട സ്ഥാനാർത്ഥികൾക്കായുള്ള തെരഞ്ഞെടുപ്പ് സമിതി നാളെ ചേരും.മഹാരാഷ്ട്ര കൂടാതെ ഉത്തർപ്രദേശ് സീറ്റിലും കോൺഗ്രസ് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമോയെന്നതിലും , പ്രിയങ്ക റായ് ബറേലിയിൽ മത്സരിക്കുമോയെന്ന കാര്യത്തിലാണ് ആകാംക്ഷ നിലനിൽക്കുന്നത് .ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിന് പിന്നാലെ മത്സരിക്കുന്ന വയനാട് ഉൾപ്പെടെ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിൽ രാഹുൽ ഗാന്ധി സജീവമാകും.ആദ്യ രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്

Advertisement