റേഷന്‍ മുടങ്ങുമോ, സമരം എന്താവും

തിരുവനന്തപുരം.സപ്ലൈക്കോ ട്രാൻസ്പോർട്ടേഷൻ കരാറുകാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. അതിനിടെ കരാറുകാർക്ക് 19കോടി അനുവദിച്ച് സർക്കാർ നടപടി ആയി.
കേരള ട്രാൻസ്പോർട്ടിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്.മൂന്നു മാസമായി കുടിശികയായ കരാർ തുക ലഭിക്കണമെന്നാണ് പ്രധാന ആവശ്യം.സമരം സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണത്തെ ബാധിക്കും
എഫ് സി ഐ ,സപ്ലൈക്കോ ഗോഡൌണുകളിലേക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും ഗോഡൌണുകളിൽ നിന്ന് സാധനങ്ങൾ വാതിൽപ്പടി വിതരണത്തിനായി റേഷൻ കടകളിലേക്ക് എത്തിക്കുന്നതിനായി കരാർ എടുത്ത കോൺട്രാക്ടേഴ്സാണ് സമരം നടത്തുന്നത്.

അതിനിടെ സപ്ലൈകോ ട്രാൻസ്പോർട്ടേഷൻ കരാറുകാർക്ക് തുക അനുവദിച്ച് സർക്കാർ നടപടി ആയി. അവധി ദിവസം കഴിഞ്ഞ് ചൊവ്വാഴ്ച തുക ലഭിക്കും. 19 കോടിയാണ് അനുവദിച്ചത് എന്നും റേഷൻ വിതരണം തടസപ്പെടില്ലെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി

Advertisement