പണിമുടക്കി ഇ-പോസ് മെഷീന്‍… റേഷന്‍ വിതരണം താറുമാറായി

സംസ്ഥാന വ്യാപകമായി ഇ-പോസ് മെഷീന്‍ ഇന്ന് വീണ്ടും പണിമുടക്കി. റേഷന്‍ വിതരണവും കേന്ദ്ര അരിക്കു വേണ്ടിയുള്ള മസ്റ്ററിങ്ങും ഇതോടെ മുടങ്ങി. മഞ്ഞ, പിങ്ക് കാര്‍ഡുകളുടെ മസ്റ്ററിങ് തുടരുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി സെര്‍വര്‍ തകരാറിലായത്. റേഷന്‍ കടകള്‍ക്കു മുന്നില്‍ ഇന്ന് രാവിലെ മുതല്‍ ആളുകളുടെ നീണ്ട നിരയാണ് പലയിടത്തും അനുഭവപ്പെട്ടത്.

Advertisement