നാളത്തെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്… പരീക്ഷകളെ ബാധിക്കില്ല….

സംസ്ഥാനത്ത് നാളെ കെഎസ്യു ആഹ്വാനം ചെയ്തിരിക്കുന്ന വിദ്യാഭ്യാസ ബന്ദ് പരീക്ഷകളെ ബാധിക്കില്ല. എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ബന്ദ് പരീക്ഷകള്‍ക്ക് ബാധകമാകില്ല. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്.

Advertisement