കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവച്ചു; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

കേരള യൂണിവേഴ്‌സിറ്റി കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് വൈസ് ചാന്‍സലര്‍. ഇനി മത്സരങ്ങള്‍ ഇല്ല, ഫലം പ്രഖ്യാപിക്കില്ല, സമാപനസമ്മേളനവും ഇല്ല. പരാതികള്‍ എല്ലാം പരിശോധിക്കുമെന്നും വിസി, ഉത്തരവ് ഉടനിറങ്ങും. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തെന്ന് വി.സി.
അതിനിടെ, കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisement