കുന്നത്തൂർ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി വഴി അംഗങ്ങൾക്ക് സമുന്നതിയിൽ നിന്ന് 1 കോടി 37 ലക്ഷം രൂപയുടെ സബ്‌സിഡി

Advertisement

ശാസ്താംകോട്ട:നായർ സർവ്വീസ് സൊസൈറ്റിയുടെ സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടുമെന്റിന്റെ മേൽനോട്ടത്തിൽ കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയനിൽ ജില്ലാ രജിസ്ട്രാർ ഓഫീസിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ
17-ാമത് വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും ചേർന്നു.യൂണിയൻ രജത ജൂബിലി ഹാളിൽ യൂണിയൻ പ്രസിഡന്റും മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റുമായ വി.ആർ.കെ.ബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.3072784 രൂപയുടെ യഥാർത്ഥ വരവും 3068857 രൂപയുടെ യഥാർത്ഥ ചെലവും 3927 രൂപ നീക്കിയിരിപ്പും 3024192 രൂപ വരവും 3024000ചെലവും 192 രൂപ നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റുമാണ് യോഗത്തിൽ അവതരിപ്പിച്ച് അംഗീകരിച്ചത്.എംഎസ്എസ്എസ്
ട്രഷറർ സി.സുരേന്ദ്രൻ പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ്‌ രാമൻപിള്ള നന്ദിയും പറഞ്ഞു.താലൂക്കിലെ 123 കരയോഗങ്ങളിൽ നിന്നായി 502 ധനശ്രീ വനിതാ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതായും, സാമ്പത്തിക വർഷം 8 തവണകളിലായി 12 കോടി 73 ലക്ഷം രൂപ 114 സംഘങ്ങളിലെ 1410 അംഗങ്ങൾക്കായി ലളിതമായ വ്യവസ്ഥയിൽ ധനലക്ഷ്മി ബാങ്ക് തഴവ ശാഖയിൽ നിന്ന് എൻഎസ്എസിന്റെ കരാറിന്റെ അടിസ്ഥാനത്തിൽ തനത് സമ്പാദ്യത്തിന്മേൽ നടത്തുന്ന വായ്പ ഗ്രേഡിങ്ങിലൂടെ ലിങ്കേജ് ലോൺ ആയി നൽകിയിട്ടുള്ളതും,ആ ഇനത്തിൽ സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ( സമുന്നതിയുടെ ) വായ്പ പലിശ സബ്സിഡി ഇനത്തിൽ 20 ലക്ഷം രൂപയോളം ആനുകൂല്യമായി സംഘാംഗങ്ങൾക്ക് ലഭിച്ചിട്ടുള്ളതുമാണ്. നാളിതുവരെ 80 തവണകളിലൂടെ 16,000 സംഘാംഗങ്ങൾക്കായി 88 കോടി രൂപ താലൂക്ക് എം. എസ്.എസ്‌.എസിലൂടെ വായ്പയായി വിതരണം നടത്തിയിട്ടുണ്ട്.186 വനിതാ സംരംഭകത്വ ഗ്രൂപ്പുകളെ ബാങ്ക് ലിങ്ക് ചെയ്ത് വിജയകരമായി സംരംഭങ്ങൾ നടത്തിവരുന്നു.101 ജെഎൽജികൾക്ക് ഡയറി യൂണിറ്റിലൂടെ രണ്ടുകോടി രൂപ വായ്പ നൽകിയിട്ടുള്ളതും 67 ജെഎൽജികളിലൂടെ 80 ലക്ഷം രൂപ ആടുവളർത്തൽ ലോൺ, 5 ജെഎൽജികളിലൂടെ 5 തൂശനില മിനി കഫെയും 17,50,000 രൂപ വായ്പ എടുത്ത് സംരംഭങ്ങൾ നടത്തി വരുന്നു. സമുന്നതിയിൽ നിന്നും ബാങ്ക് വായ്പ തുകയുടെ 30 ശതമാനം സബ്‌സിഡി തുക ഇനത്തിൽ 1കോടി 15 ലക്ഷം രൂപയും ജെഎൽജിയിലെ 770 വനിതാ സംരംഭകർക്കായി ലഭിച്ചു. ഈ ഇനത്തിൽ 1 കോടി 35 ലക്ഷം രൂപ സമുന്നതിയിൽ നിന്ന് സബ്‌സിഡിയായി കുന്നത്തൂർ
എൻഎസ്എസ് വനിത സ്വയം സഹായ സംഘ അംഗങ്ങൾക്ക് ലഭ്യമാക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്

Advertisement