പ്രചരണത്തിന് മുന്നില്‍ താനുമുണ്ടാകും… അനിലിനോട് പിണക്കമില്ലെന്ന് പി.സി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയോട് പിണക്കമില്ലെന്നും പ്രചരണത്തിന് താനും ഉണ്ടാകുമെന്നും പി.സി. ജോര്‍ജ്ജ്.
അനില്‍ ആന്റണിക്ക് സഭാ നേതാക്കളുടെ പിന്തുണയില്ലെന്നും അതുണ്ടാക്കി കൊടുക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണം തുടങ്ങുന്നതിനു മുന്‍പായി പി.സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി വീട്ടിലെത്തിയതിന് പിന്നാലെയാണ് പ്രതികരണം. അനിലിനോട് മറ്റൊരു എതിര്‍പ്പും ഇല്ലെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു. പി.സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങി തുടങ്ങാന്‍ കഴിഞ്ഞത് ഭാഗ്യം ആണെന്ന് പ്രതികരിച്ച അനില്‍ ആന്റണി പിണക്കം മാധ്യമസൃഷ്ടി എന്ന് ആവര്‍ത്തിച്ചു.

Advertisement