കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ

കോട്ടയം . എൻ ഡി എ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ. രാവിലെ വൈക്കം മഹാദേവ ക്ഷേത്ര ദർശനത്തോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമായത്. വൈകീട്ട് തിരുനക്കരയിലാണ് പൊതു സമ്മേളനം.പദയാത്രയുടെ ഭാഗമായി സാമൂഹിക സാംസ്കാരിക സമുദായ നേതാക്കളെ സുരേന്ദ്രൻ സന്ദർശിച്ചു.
കേരളത്തിൽ എൻ ഡി എയ്ക്ക് അനുകൂലമായ സാമൂഹിക ഐക്യം ഉണ്ടാകുമെന്ന് എൻ ഡി എ ചെയർമാൻ കെ സുരേന്ദ്രൻ. പറഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള സമരം മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള കേസിൽ നിന്ന് ശ്രദ്ധതിരിച്ചു വിടാനാണ് സുരേന്ദ്രന്‍ പറഞ്ഞു.

Advertisement