ആലപ്പുഴയില്‍ പൊലീസിന് ഡീസല്‍ കൊടുക്കുന്നില്ല

ആലപ്പുഴ .സമയത്ത് പണം കൊടുക്കാതെ ബുദ്ധിമുട്ടിക്കല്‍, പരിധിവിട്ടതോടെ പൊലീസിന് എണ്ണയില്ലെന്നായി. പമ്പുകളിലെ കുടിശികയെ തുടർന്ന് ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി. മാസങ്ങളായി 17 ഓളം ജീപ്പുകൾ 70 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്. ഭീമമായ അനാവശ്യ ഇന്ധനചിലവാണിതുമൂലം വരുന്നത്. 2021 മുതൽ ഉള്ള തുക ലഭിക്കാൻ ഉണ്ടെന്നാണ് പമ്പ് ഉടമകൾ പറയുന്നത്. ഇന്നലെ അടിന്തരമായി ഡീസൽ അടിക്കാൻ പോയ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു

സംസ്ഥാനത്ത് പലയിടങ്ങളിലും പോലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ആലപ്പുഴയിലെ അതിരൂക്ഷമാണ്.
കുടിശ്ശിക മൂലം പോലീസ് വാഹനങ്ങൾക്ക് ഡീസൽ ലഭിക്കാത്തതു മൂലം ഇന്ധനം നിറയ്ക്കുന്നത് 70 കിലോമീറ്റർ സഞ്ചരിച്ചു എടത്വയിലെ പമ്പിൽ നിന്നാണ്. ഇന്നലെ രാത്രി
അത്യാവശ്യമായി ഇന്ധനം നിറയ്ക്കാൻ പോയ ജീപ്പിടിച്ച് യുവാവ് മരിച്ചതോടെയാണ് ആലപ്പുഴ സബ് ഡിവിഷനിലെ പോലീസിന്റെ ഇന്ധന പ്രതിസന്ധി പുറത്തുവന്നത്.

Advertisement