രാസലഹരിയുടെ പിടിയിൽ കൊച്ചി നഗരവും പ്രാന്തങ്ങളും

കൊച്ചി. അപകടകരമായ രാസലഹരിയുടെ പിടിയിൽ കൊച്ചി നഗരവും പ്രാന്തങ്ങളും. എംഡിഎംഎ യുടെ കുത്തൊഴുക്ക് കര്‍ശന പരിശോധനകളിലും നടപടികളിലും നിയന്ത്രിക്കാനാവുന്നില്ല. സിറ്റി – റൂറൽ മേഖലയിൽ മൂന്ന് മാസത്തിനിടയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോയോളം എംഡിഎംഎ

പറവൂരിൽ നിന്നും 1.81 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ഡൽഹിയിലേക്ക് അന്വേഷണം നീളുകയാണ്. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. പുതിയ രീതികളിലൂടെ പരിശോധകരെ കബളിപ്പിക്കുന്നതാണ് ശൈലി. വാഹനത്തിന്‍റെ ടയറില്‍ ഒളിപ്പിച്ചപോലെയും കുട്ടികളുമായി കറങ്ങിയും സ്ത്രീകളായ വിതരണക്കാരെവച്ചും പരിശോധകരുടെ കണ്ണില്‍പൊടിയിടുകയാണ്. ഒരുപാട് അക്രമങ്ങള്‍ക്കുപിന്നില്‍ രാസലഹരിയാണെന്ന വ്യക്തമായ വിവരം ലഭിക്കുന്നുണ്ട്.

ഓപ്പറേഷൻ ക്ലീൻ ശക്തമാക്കി റൂറൽ പോലീസ് വലിയശ്രമമാണ് നടത്തുന്നത്. കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുടെ വരവിലും വൻ വർദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി വില്പനയും വർധിക്കുന്നു. പുതുവര്‍ഷം വല്ലാത്ത ടെന്‍ഷനിലേക്കാണ് പോകുന്നത്. പുതുവർഷത്തോട് അനുബന്ധിച്ച് പ്രത്യേക പരിശോധനകളുമായി പോലീസും എക്സൈസും സജ്ജരാണ്.

Advertisement