സന്നിധാനത്ത് ഇന്നും വൻ ഭക്തജനത്തിരക്ക്

Advertisement

ശബരിമല. സന്നിധാനത്ത് ഇന്നും വൻ ഭക്തജനത്തിരക്ക് തുടരുന്നു. വെർച്വൽ ക്യൂ വഴി 80000ൽ അധികം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് വർദ്ധിച്ചതോടെ മരക്കൂട്ടത്ത് ക്യൂ കോംപ്ലക്സ് പ്രവർത്തന സജ്ജമാക്കിയിരുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും വലിയ നടപ്പന്തലിലുമായി പത്തു മണിക്കൂറിലേറെയായിരുന്നു ഇന്നലെ ക്യൂ നീണ്ടത്. നിയന്ത്രണങ്ങളുടെ ഭാഗമായി ദർശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നില്ല. എരുമേലി മുതൽ തീർത്ഥാടക വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. വരുന്ന മൂന്ന് ദിവസത്തേക്കുള്ള ബുക്കിങ് 50,000 പിന്നിട്ടതായി ദേവസ്വം അധികൃതർ അറിയിച്ചു.

Advertisement