മണിപ്പൂർ,വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മണിപ്പൂർ. തെങ്‌നൗപാലിലെ വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.തെങ്നൗപാൽ ജില്ലയിലെ ലെയ്തു മേഖലയിലുണ്ടായ സംഘർഷത്തിൽ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.സംഘർഷത്തെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.ഈ മേഖലയ്ക്ക് പുറത്തുനിന്നുള്ള അക്രമികൾ ഇവിടെക്ക് വെടിവെപ്പ് നടത്തിയെന്നാണ് സേനയുടെ വിലയിരുത്തൽ.മരിച്ചവരുടെ പേര് വിവരങ്ങൾ ഇതുവരെയും പോലീസ് പുറത്തു വിട്ടിട്ടില്ല.സംഘർഷ പശ്ചാത്തലത്തിൽ ലെയ്തു മേഖലയിൽ സേന സുരക്ഷാ ശക്തമാക്കി.മണിപ്പൂരിൽ മെയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിൽ ഇതാദ്യമായാണ് ഈ മേഖലയിൽ വെടിവെപ്പ് നടന്നത്.

Advertisement