മിഷോങ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

ചെന്നൈ. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഉച്ചയ്ക്ക് മുൻപ് ആന്ധ്രാ പ്രദേശിലെ നല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കരതൊടുക. ചുഴലിക്കാറ്റിന്റെ ഫലമായി തുടരുന്ന കനത്ത മഴയിൽ ദുരിതം കൂടുകയാണ്.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലെ നിരവധി വീടുകളും സ്ഥാപനങ്ങളും വെളളത്തിനടിയിലായി. സൈന്യമുൾപ്പെടെ രക്ഷാദൗത്യവുമായി രംഗത്തുണ്ട്. ചെന്നെയിൽ 380 ഇടങ്ങളിലാണ് വെളളക്കെട്ട് രൂക്ഷമായി തുടരുന്നത്. മഴക്കെടുതിയിൽ ചെന്നൈയിൽ അഞ്ച് പേർ മരിച്ചുവെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒൻപത് വരെ അടച്ചു .
ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

Advertisement