ഡോ.സൈനുദ്ദീന്‍ പട്ടാഴിയുടെ ജലാന്തര്‍ഭാഗ നിരീക്ഷണ റോബട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍ വിപ്ളവമാകും

                         കൊല്ലം. സമുദ്ര പഠനങ്ങൾ അനായാസകരമാക്കുവാൻ സഹായിക്കുന്ന ജലാന്തർഭാഗ നിരീക്ഷണത്തിന് ഡോ സൈനുദ്ദീന്‍ പട്ടാഴി കണ്ടുപിടിച്ച റോബട്ട് ജലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് വന്‍ മുതല്‍ക്കൂട്ടാകും. ഈ റോബട്ട് രൂപകൽപന ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞനും, കേരള യൂണിവേഴ്സിറ്റി സൂവോളജി മുൻ അധ്യാപകനും, ഇപ്പോൾ സിംഗപ്പൂരിലുള്ള ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. പട്ടാഴി ക്ക് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.

 മുൻപ് കോംപാക്ട് ഡി എൻ എ അനലൈസർ കണ്ടുപിടിച്ചതിനു് ഭാരത സർക്കാരിന്റെ പേറ്റന്റ് ഡോ. പട്ടാഴി ക്ക് ലഭിച്ചിരുന്നു. പൂർണ്ണമായും സാങ്കേതികവിദ്യകൾ കൊണ്ട് വിവിധ തരത്തിലുള്ള സെൻസറുകളും ഡാറ്റ പ്രോസസ്സർ യൂണിറ്റും പ്രവർത്തിച്ചു സമുദ്രത്തിലെ അന്തർഭാഗത്തുള്ള ജല പരിശോധനകൾ നടുത്തുവാനും ഫോട്ടോ, വീഡിയോ എടുക്കുവാൻ വേണ്ടി പ്രത്യേക ക്യാമറയും ഇതിലുണ്ട്. ജലത്തിന്റെ താപനില, ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, ലവണാംശം, സമ്മർദ്ദം, പി എച് , ഘന ലോഹങ്ങൾ, തുടങ്ങിയ ഘടകങ്ങൾ തിട്ടപ്പെടുത്തുവാൻ വിവിധ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. വാട്ടർ പ്രൂഫ് ക്യാമറ, ബാറ്ററി എന്നിവയാണ് ഇതിനുള്ളിൽ ഉള്ളത്. കിട്ടുന്ന ഡാറ്റകൾ സൂക്ഷിച്ചു വെയ്ക്കുവാൻ വേണ്ടി എസ് ഡി കാർഡുകൾ ഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ സമുദ്രത്തിന്റെ അന്തർ ഭാഗത്തുള്ള വസ്തുക്കൾ തിരിച്ചറിയുവാൻ വേണ്ടി സോണാർ സിസ്റ്റം കൊണ്ടുള്ള മെറ്റൽ ഡിറ്റക്ടറും, മത്സ്യ സമ്പത്തു തിട്ടപ്പെടുത്തുവാനുള്ള ഉപകരണങ്ങൾ മാത്രമേ ഉള്ളു.
 ജല പരിശോധനകൾ, മൽസ്യ സമ്പത്തുകൾ, മറ്റ് ജീവജാലങ്ങൾ എന്നിവയെ പറ്റി ഒരുമിച്ചു വിവരങ്ങൾ ശേഖരിക്കുവാൻ പേറ്റന്റ് കിട്ടിയ ഉപകരണത്തിന് സാധിക്കും. ആഗോള താപനം നിമിത്തമുള്ള സമുദ്ര ജലത്തിന്റെ താപ വ്യതിയാനങ്ങൾ, സമുദ്രത്തിന്റെ അടിത്തട്ടിലുള്ള പ്രതിഭാസങ്ങൾ മുതലായ കാര്യങ്ങൾ പഠിക്കുവാൻ പ്രസ്തുത ഉപകരണം സഹായിക്കും. 3 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. നിലവില്‍ ഇത്തരം ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളേക്കാള്‍ മികവ് ഇതിനുണ്ടെന്നാണ് വിലയിരുത്തല്‍. മല്‍സ്യബന്ധനമേഖലയിലും വലിയസഹായം ചെയ്യാന്‍ ഈ ഉപകരണത്തിന് കഴിയും.


മീൻപിടിത്തവും വരുമാനവും വർധിപ്പിക്കുന്നതിലൂടെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെയും സമുദ്ര സംരക്ഷിത പ്രദേശങ്ങൾ ദാരിദ്ര്യം കുറയ്ക്കുന്നതിന് സംഭാവന ചെയ്യുന്നു.  പ്രസ്തുത ഉപകരണം സമുദ്ര പഠനങ്ങൾ പെട്ടന്ന് നടത്തുവാനും, സമുദ്രത്തിലുള്ള മാറ്റങ്ങൾ പെട്ടന്ന് മനസ്സിലാക്കുവാനും മൽസ്യ തൊഴിലാളികളെ സഹായിക്കുവാനും സാധിക്കുമെന്ന് ഡോ.സൈനുദ്ദീന്‍ പട്ടാഴി പറഞ്ഞു. വെള്ളത്തില്‍ മുങ്ങിയുള്ള അപകട വേളയില്‍ ആളെ പെട്ടെന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഉപകരണത്തിനാവും. ജലാന്തര്‍ഭാഗം വളരെ കൃത്യമായി നിരീക്ഷിക്കാനും ആളെ കണ്ടെത്താനും ഇതുവഴി കഴിയും
Advertisement