മദ്രസ പഠനം പ്രതിസന്ധിയിലാകും, സ്കൂൾ സമയമാറ്റത്തിലെ സർക്കാർ നിലപാടിന് സ്വാഗതം , സമസ്ത

കോഴിക്കോട്. സ്കൂൾ സമയമാറ്റത്തിലെ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത. സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാകുമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. നിലപാടിൽ തിരിമറിയുണ്ടാകുമോ എന്ന് ആശങ്കയുണ്ട്. അങ്ങനെയുണ്ടായാൽ എതിർക്കുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

മുസ്‌ലിം ലീഗിനെ പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. അങ്ങിനെ എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹം. കേന്ദ്രത്തിൽ ഫാസിസം പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

Advertisement