ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഓട്ടോറിക്ഷ തകർത്തു

കണ്ണൂർ. അയ്യൻകുന്ന് പാലത്തിൻകടവ് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ഓട്ടോറിക്ഷ തകർത്തു. റോഡരികിൽ നിർത്തിയിട്ട കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തകർത്തത്. മേഖലയിൽ കനത്ത കൃഷി നാശവും വരുത്തിയിട്ടുണ്ട്. ആശങ്ക കണക്കിലെടുത്ത് സ്ഥലത്ത് വനപാലകരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisement