തൻറെയും മകൻറെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് എടുത്തു കൊണ്ടു പോയത്, ഇന്ദിരയുടെ ഭർത്താവ്

കോതമംഗലം . തന്റെയും മകൻറെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് എടുത്തു കൊണ്ടു പോയതെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോടെ അനാദരവ് കാട്ടിയെന്ന് പരാതിയില്ല.

ജനങ്ങളുടെ വികാരമാണ് പ്രതിഷേധം. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് സർക്കാർ ഇടപെട്ടത്. തുടർ പ്രതിഷേധങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Advertisement