സത്താര്‍ പന്തല്ലൂരിനെതിരെ പാണക്കാട് കുടുംബാംഗം

മലപ്പുറം. എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ
ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം.
സമസ്തയുടെ മുതിർന്ന നേതാക്കൾക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നിൽ സത്താർ പന്തല്ലൂർ
ആണെന്ന് പാണക്കാട് സമീറലി ശിഹാബ് തങ്ങൾ ആരോപിച്ചു.സത്താർ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നൽകുമെന്നും
അദ്ദേഹം പറഞ്ഞു.

സമസ്തയിലെ ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും തമ്മിലുള്ള തർക്കം തുടരുകകയാണ്.skssf നേതാവ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകിയതും സമസ്തയുടെ പോഷക സംഘടനാ നേതാവായ ലീഗ് അനുഭാവിയാണ്.ഈ ഘട്ടത്തിലാണ്
10 വർഷം മുൻപുള്ള കത്ത് ചൂണ്ടിക്കാട്ടി സത്താർ പന്തല്ലൂരിനെതിരെ എതിർവിഭാഗത്തിന്റെ നീക്കം. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിർന്ന നേതാവുമായിരുന്ന ടി. എം കോട്ടുമല ബാപ്പു മുസ്‌ലിയാർ, സമസ്ത സെക്രട്ടറി എംടി അബ്‌ദുള്ള മുസ്‌ലിയാർ എന്നിവർക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്താണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാക്കുന്നത്.ഭിന്നത ലക്ഷ്യമിട്ട് ഈ കത്ത് തയ്യാറാക്കിയത് സത്താർ പന്തല്ലൂർ ആണ് എന്നാണ് ആരോപണം.

വിഷയത്തിൽ തെളിവ് സഹിതം സമസ്തയ്ക്ക് പരാതി നൽകുമെന്നും പാണക്കാട് സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സമസ്തയിലെ തർക്കങ്ങളിൽ ലീഗ് മൗനം തുടരുമ്പോഴാണ് ലീഗ് വിരുദ്ധർക്കെതിരെ പാണക്കാട് നിന്ന് തന്നെ പരാതി ഉയരുന്നത്.

Advertisement