ഉത്തരേന്ത്യയിൽ ശീത തരംഗം അതീവ രൂക്ഷം,പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട്

ന്യൂഡെല്‍ഹി . ഉത്തരേന്ത്യയിൽ ശീത തരംഗം അതീവ രൂക്ഷം. പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഓറഞ്ച് അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.കനത്ത മൂടൽ മഞ്ഞും, തണുപ്പും അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മൂടൽ മഞ്ഞു കൂടുതൽ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്നുവെന്നാണ്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. നിലവിലുള്ള പഞ്ചാബ് ഹരിയാന ഡൽഹി ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക്, രാജസ്ഥാൻ മധ്യപ്രദേശ്, ബിഹാർ പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി മൂടൽ മഞ്ഞ് വ്യാപിച്ചിട്ടുണ്ട്. മൂടൽ മഞ്ഞു, വ്യോമ – റെയിൽ – റോഡ് ഗതാഗതത്തെ ബാധിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

Advertisement