പൂഞ്ഞാർ വിഷയം സംബന്ധിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം, അബ്ദു സമദ് പൂക്കോട്ടൂര്‍

കോഴിക്കോട്.പൂഞ്ഞാർ വിഷയം സംബന്ധിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടും ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കുറ്റവാളികളെ മതം തിരിച്ച് ആക്ഷേപിച്ച സമീപനം മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ്. ഉത്തരേന്ത്യയിലെ ചില നേതാക്കള്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും സമദ് പൂക്കോട്ടൂര്‍

Advertisement