അരിക്കൊമ്പന്‍റെ വഴിയിലേക്ക് ചക്കക്കൊമ്പന്‍

ഇടുക്കി. അരിക്കൊമ്പന്‍റെ വഴിയിലേക്ക് ചക്കക്കൊമ്പന്‍ ആശങ്കയില്‍ നാട്ടുകാര്‍. പന്നിയാറിലെ റേഷൻ കടയാണ് കാട്ടാന ആക്രമിച്ചത്. ചുമരുകൾ ഇടിച്ചു തകര്‍ത്തു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് റേഷൻകട ആക്രമിച്ചതെന്ന് നാട്ടുകാർ. ഫെൻസിങ് തകർത്താണ് അകത്തു കയറിയത്. മുൻപ് അരിക്കൊമ്പൻ സ്‌ഥിരമായി തകർത്തിരുന്ന റേഷൻ കടയാണിത്. റേൽന്‍ കട തകര്‍ക്കലും അരി തീറ്റയുമാണ് അരിക്കൊമ്പനെ പിടികൂടി നാടുകടത്താനിടയാക്കിയത്. അരിക്കൊമ്പന്‍ പക്ഷേ തമിഴ്നാട്ടില്‍ അരിക്കടയാക്രമണം നടത്തിയിട്ടില്ല. അരിക്കൊമ്പന്‍റെ ഉറ്റ തോഴനായിരുന്നു ചക്കക്കൊമ്പന്‍. അരിക്കൊമ്പനെ പിടിക്കുന്നതിന് തടസം നിന്നതും ചക്ക ക്കൊമ്പനാണ്.

Advertisement